വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ ഇടിച്ചു; വിവാഹത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവും മകളും മരിച്ചു

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

New Update
accUntitledlbnn

ആലപ്പുഴ: മകളുടെ വിവാഹത്തിനായി സൗദിയിൽ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു.

Advertisment

ദേശീയ പാതയിൽ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താർ ഹാജി, മകൾആലിയ (20)എന്നിവരാണ് മരിച്ചത്.

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇവർ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ് സജീവപ്രവർത്തകനായിരുന്നു അപകടത്തിൽ മരിച്ച സത്താർ ഹാജി.

Advertisment