സംസ്ഥാനത്ത് അപകടങ്ങളില്‍ ജീവൻ നഷ്ടമായത് 851 കാല്‍നടയാത്രക്കാര്‍ക്ക്.  ഇതില്‍ 218 കാല്‍നടയാത്രക്കാരുടെ മരണം സീബ്രാ ക്രോസിങ്ങില്‍ വെച്ച് ഇടിച്ചിട്ടത്

വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി

New Update
accident

തിരുവനന്തപുരം: 2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്.

Advertisment

ഇതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങ്ങില്‍ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചതെന്നും കേരള പൊലീസ് അറിയിച്ചു.

വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി. 

ഇതിന്റെ ഭാഗമായി 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ ചുമത്തുകയും ചെയ്തതായും കേരള പൊലീസ് വ്യക്തമാക്കി.

Police

 ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിടുകയും ചെയ്തു.

ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.

Advertisment