കാസർഗോഡ് അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു

New Update
accident-5

കാസർഗോഡ്: കാസർഗോഡ് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. മൈസൂർ സാലിഗ്രാമം സ്വദേശി ഹരീഷ് ആണ് മരിച്ചത്. കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടമുണ്ടായത്. 

Advertisment

റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മലയോര ഹൈവേയിലാണ് അപകടം നടന്നത്. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

അഞ്ച് കുട്ടികൾ ഉൾപ്പെടെ 50 തീർത്ഥാടകരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

Advertisment