ആലപ്പുഴ: തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു.
ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ച് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു.