നാ​ട​ൻ പാ​ട്ട് സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ സി​നി​മാ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്ക​ൽ ചി​ത​റ മാ​ട​ൻ​കാ​വ് ല​ക്ഷ്‌​മി ഭ​വ​ന​ത്തി​ൽ ല​ക്ഷ്‌​മി ആ​ണ് മ​രി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ല​ക്ഷ്മി

New Update
SINGER

കൊ​ല്ലം: നാ​ട​ൻ പാ​ട്ട് സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം.

Advertisment

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ സി​നി​മാ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്ക​ൽ ചി​ത​റ മാ​ട​ൻ​കാ​വ് ല​ക്ഷ്‌​മി ഭ​വ​ന​ത്തി​ൽ ല​ക്ഷ്‌​മി (20) ആ​ണ് മ​രി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ല​ക്ഷ്മി.

പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ശാ​സ്‌​താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ല​ക്ഷ്‌​മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Advertisment