New Update
/sathyam/media/media_files/2025/11/20/accident-3-1-2025-11-20-13-03-47.jpg)
തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ അഭിഭാഷകനായ പൂജപ്പുര സ്വദേശി ഭരത് കൃഷ്ണൻ കസ്റ്റഡിയിൽ. അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് പുലർച്ചയായിരുന്നു മദ്യലഹരിയില്‍ അഭിഭാഷകൻ്റെ പരാക്രമം. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.
Advertisment
മദ്യലഹരിയില്‍ വാഹനമോടിച്ച ഇയാള്‍ ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ശേഷം റോഡിൽ ഉണ്ടായിരുന്നവരെയും ഇടിച്ചു. കാട്ടാക്കട സ്വദേശി ഗൗതമിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗൗതമിൻ്റെ നട്ടെല്ലിനും കൈയ്ക്കും പൊട്ടലുണ്ട്. കൂടെയുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us