New Update
/sathyam/media/media_files/ERB5Do2RKZz1xwApZosl.jpg)
കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം​ഗഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
Advertisment
മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്.
വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അതേസമയം ബസ് അമിത വേ​ഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us