തിരുവനന്തപുരം: ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി നവവധു മരിച്ചു. കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്.
ഭര്‍ത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. യുവതി അഭിഭാഷകയാണ്.
തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.