Advertisment

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ടയർ പൊട്ടി; ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു, ര​ക്ഷ​പ്പെ​ട്ടത് ത​ലനാ​രി​ഴ​യ്ക്ക്

New Update
G

തൃ​ശൂ​ർ: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തൃ​ശൂ​ർ - കു​ന്നം​കു​ളം റോ​ഡി​ൽ മു​ണ്ടൂ​ർ മ​ഠ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Advertisment

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യെ​ന്നും ത​ലനാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്രൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. തൃ​ശൂ​ർ - കു​റ്റി​പ്പു​റം റോ​ഡി​ലെ മു​ണ്ടൂ​ർ മു​ത​ൽ കു​ന്നം​കു​ളം വ​രെ​യു​ള്ള ഭാ​ഗം ഏ​റെ നാ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Advertisment