സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോകവെ ബൈക്കിൽ ലോറിയിടിച്ച് അപകടം; പൊന്നാനിയിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

New Update
V

പൊന്നാനി: ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് പോകവെ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു.

Advertisment

പൊന്നാനി എം.ഐ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാർഥിയും അഴീക്കല്‍ സ്വദേശി പൗറാക്കാനത്ത് ജുലൈലിന്റെ മകനുമായ അബ്ദുല്‍ ഹാദിയാണ് (15) മരിച്ചത്.

ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകവെ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ ഹാദി മരിച്ചു. മാതാവ്: ഹൗലത്ത്. സഹോദരങ്ങൾ: സിനാൻ, തമന്ന.

Advertisment