Advertisment

ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് അപകടം; കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

New Update
G

കൊല്ലം: ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം നെടിയവിള ജംങ്ഷനിൽ എസ്ബിഐ എടിഎമ്മിനു സമീപമാണ് അപകടം നടന്നത്.

Advertisment

സംഭവത്തിൽ പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ അജികുമാറിൻ്റെയും ബേബി റാണിയുടെയും മകൻ കിരൺജിത്ത് (22) മരിച്ചു. ഇന്നലെ രാത്രി 7.45 നാണ് അപകടം നടന്നത്.

റോഡരികിൽ കാർ നിർത്തിയിട്ടതിനു ശേഷം കാർ യാത്രക്കാർ സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി കയറിയതായിരുന്നു. ഈ സമയം ബൈക്ക് ഇരിക്കുകയായിരുന്നു.

Advertisment