മലപ്പുറം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പോത്ത്കല്ല് മില്ലുംപടിയിലുണ്ടായ അപകടത്തിൽ വയനാട് വൈത്തിരി പൊഴുതന സ്വദേശി പി.മോയിൻ ആണ് മരിച്ചത്.
പരിക്കേറ്റ രണ്ടുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മോയിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.