Advertisment

ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാടി​ക്ക​യ​റാ​ൻ ശ്ര​മം; ട്രാ​ക്കി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്, സംഭവം കണ്ണൂരിൽ

New Update
V

ക​ണ്ണൂ​ർ: ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. പു​തു​ച്ചേ​രി എ​ക്സ്‌​പ്ര​സി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി സാ​ധ​നം വാ​ങ്ങി​ക്കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​ത്.

Advertisment

സാ​ധ​നം വാ​ങ്ങി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ നീ​ങ്ങി തു​ട​ങ്ങി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ വാ​തി​ൽ​പ്പി​ടി​യി​ലെ പി​ടു​ത്തം വി​ട്ട് ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ യാ​ത്ര​ക്കാ​രും റെ​യി​ൽ​വേ പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു

Advertisment