Advertisment

തിരുവനന്തപുരത്ത് സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

New Update
B

തിരുവനന്തപുരം: പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലോട്- പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഞായറാഴ്ച രാത്രി സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.

Advertisment

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കാർത്തിക് (29) ആണ് മരിച്ചത്.

രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment