കണ്ണൂരിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update
C

കണ്ണൂർ: സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് കാർ. കണ്ണൂർ ചെറുപുഴയിലായിരുന്നു അപകടം. ചെറുപുഴ യുപി സ്കൂൾ വിദ്യാർഥിനികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്

Advertisment

സ്കൂളിലേക്ക് പോകുന്നതിനായി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വിദ്യാർഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുട്ടിക്കാണ് കാറിടിച്ച് പരിക്കേറ്റത്. മറ്റൊരു കുട്ടിക്ക് വീണാണ് പരിക്കേറ്റത്.

ഇവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment