കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശിനികളായ രാധാമണി, ഷീജ എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ രാധാമണിയുടെ നില ഗുരുതരമാണ്. കുളക്കട പുത്തൂർ മുക്കിൽ വെച്ചായിരുന്നു അപകടം.
റോഡിനു കുറുകെ നിർത്തിയ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.