തിരുവനന്തപുരത്ത് വീട്ടിൽ കതിന പൊട്ടി അപകടം, ഒരാൾക്ക് പരുക്ക്

New Update
FIRE-ACCIDENT

തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട്ടിൽ കതിന പൊട്ടി അപകടം. ഒരാൾക്ക് പരുക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് അപകടം ഉണ്ടായത്.

Advertisment

കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് അപകടം സംഭവിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

Advertisment