ചിറ്റൂർ പുഴയിലെ കോസ് വേയിൽ അപകടം: ഓവിൽ കുടുങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

New Update
1000200333

പാലക്കാട്‌: ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ് വേയിൽ അപകടത്തിൽ പെട്ട് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. കോസ് വേയുടെ വശത്തുള്ള ഓവിൽ തമി‍ഴ്നാട്ടിൽ നിന്നുള്ള‍ രണ്ട് യുവാക്കളാണ് അകപ്പെട്ടത്. 

Advertisment

കോയമ്പത്തൂർ സ്വദേശികളായ യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്. ശ്രീഗൗതം, അരുൺ എന്നിവരാണ് അകപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ശ്രീഗൗതത്തെ പുറത്തെത്തിച്ചിരുന്നു. 

ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പു‍ഴയിൽ കാണാതായ രണ്ടാമത്തെ യുവാവിനായി തിരച്ചിൽ തുടരുകയാണ്.

Advertisment