തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

New Update
B

തൃശ്ശൂർ: എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്‍റെയും അജിതയുടെയും മകൻ അനൂജ് (27) ആണ് മരിച്ചത്. 

Advertisment

മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്. തലയിൽ ഗുരുതരമായ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

വെള്ളിയാഴ്ച രാവിലെ ചേലക്കര അന്തിമഹാകാളൻകാവ് ചാക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപത്ത വളവിലാണ് അപകടം നടന്നത്. 

എളനാട് – ചേലക്കര -തൃശൂർ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണ ബസിന്‍റെ തുറന്നിട്ട ഡോറിലൂടെയാണ് യുവാവ് തെറിച്ച് വീണത്.

Advertisment