മ​ല​പ്പു​റ​ത്ത് ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നിക്ക് ദാരുണാന്ത്യം

New Update
Untitledpatnaa7

മ​ല​പ്പു​റം: നെ​ടി​യി​രു​പ്പി​ന് സ​മീ​പം ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ ക​ല്ല​റ ന​ഗ​റി​ല്‍ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്റെ മ​ക​ള്‍ ഗീ​തി​ക​യാ​ണ് (17) മ​രി​ച്ച​ത്.

Advertisment

ആ​ര്‍​ഇ​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി നെ​ടി​യി​രു​പ്പ് മി​ല്ലും​പ​ടി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗീ​തി​ക​യും ബ​ന്ധു​വും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ച​ര​ക്കു​ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്രി​ക​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തി​ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ല്‍​പ​റ്റ പൂ​ക്ക​ള​ത്തൂ​രി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ബ​ന്ധു മി​ഥു​ന്‍റെ കൂ​ടെ ബൈ​ക്കി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗീ​തി​ക. പ​രി​ക്കേ​റ്റ മി​ഥു​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

Advertisment