/sathyam/media/media_files/2025/11/27/koyilandi-acci-2025-11-27-17-54-33.jpg)
കോഴിക്കോട്: കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us