New Update
/sathyam/media/media_files/2025/11/18/untitled-2025-11-18-12-20-19.jpg)
കോട്ടയം: നാട്ടകം പാറേച്ചാല്‍ റോഡില്‍ സിമന്റ് മിക്‌സര്‍ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റുകളും വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു. ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
Advertisment
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എറണാകുളത്തു നിന്ന് വന്ന വാഹനം മടങ്ങി പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.
വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. അപകട സമയം ഈ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us