പരീക്ഷ എഴുതാൻ പോകവേ വാഹനാപകടം, കുന്ദമംഗലത്ത് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

New Update
VAFA-FATHIMA-ACCIDENT-DEATH

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് വാഹന അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ വഫ ഫാത്തിമ ആണ് മരിച്ചത്.

Advertisment

രാവിലെ 9.30 തോടെയാണ് അപകടം നടന്നത്. പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്കൂട്ടർ എതിർദിശയിൽ വന്ന ടെമ്പോ മിനിവാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഫ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീണു. 

ഗുരുതരമായി പരിക്കേറ്റ വഫാ ഫാത്തിമയെ പരിസരത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാനിൻ്റെ അമിതവേഗതയും മറ്റ് ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Advertisment