മൈസൂരു ഹുൻസൂരിനടുത്ത് സ്വകാര്യ ട്രാവൽസിന്റെ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം

മരിച്ചവരിൽ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മലയാളികൾ

New Update
accident

ബെംഗളൂരു: മൈസൂരു ഹുൻസൂരിനടുത്ത് സ്വകാര്യ ട്രാവൽസിന്റെ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം.

Advertisment

പത്തിലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മലയാളികൾ. അപകടത്തിൽ രണ്ട് കർണാടക സ്വദേശികളും മരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisment