ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീശാണെന്ന് പോലീസ് കണ്ടെത്തല്‍. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നാണ് ആശയുടെ മൊഴി. ഇതില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തും. പ്രസവശേഷം ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീശിന് നല്‍കിയെന്നുമാണ് മൊഴിയില്‍ പറയുന്നത്.
ഭര്‍ത്താവ് എന്ന വ്യാജേന ആദ്യം ഇയാള്‍ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി എത്തി. ശേഷം അമ്മയും കുഞ്ഞും ആശുപത്രി വിട്ടത് 31 നായിരുന്നു. ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറി. രാത്രി ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ വീട്ടിലെത്തി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. കുഞ്ഞ് രതീശിന്റേതാണ് എന്ന് ഭര്‍ത്താവിനോട് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാല്‍ മതിയെന്ന് ആശയുടെ ഭര്‍ത്താവ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇത് ഭയന്നാണ് താന്‍ കുഞ്ഞിനെ കൊടുത്തയച്ചതെന്നാണ് ആശയുടെ വാദം.
നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്ത് രതീശിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തുന്നത്. ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയില്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ പോലീസിന് തോന്നിയിരുന്നു.
യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതലേ പോലീസിന് തോന്നിയിരുന്നു. അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന് ആശ പറഞ്ഞിരുന്നു. എന്നാല്‍, ഇത് കളവാണെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയത്.