Advertisment

ആരോപണ വിധേയർ മാറി നിൽക്കണം എന്ന് നിയമത്തിൽ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. ആരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല: പി കെ ശ്രീമതി

മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്

New Update
mukesh pk sreemathi

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി. മുകേഷ് രാജിവെക്കേണ്ടതില്ല. ആരോപണ വിധേയർ മാറി നിൽക്കണം എന്ന് നിയമത്തിൽ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സർക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങൾ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

Advertisment

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നത് സർക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാൽ സർക്കാർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങൾ ചെയ്യുന്നു. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും എന്നും മുൻ മന്ത്രി പറഞ്ഞു.

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും, ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.

Advertisment