New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
ആലപ്പുഴ: തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി കടന്നുകളഞ്ഞു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്.
Advertisment
തൃശ്ശൂർ മതിലകം പൊലീസ് നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ തട്ടുകടയ്ക്ക് സമീപം വാഹനം നിര്‍ത്തി.
ഈ സമയത്താണ് കൈവിലങ്ങുമായി പ്രതി കടന്നുകളഞ്ഞത്. ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് വച്ചായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us