ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികൾ ​ഒഴു​ക്കി​ൽ​പ്പെ​ട്ടു, ഒരാൾ മരിച്ചു

New Update
achankovil swim

പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ചി​റ്റൂ​ർ സ്വ​ദേ​ശി അ​ജ്സ​ൽ അ​ജി എ​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി. മ​റ്റൊ​രാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Advertisment

പ​ത്ത​നം​തി​ട്ട ക​ല്ല​റ​ക​ട​വി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​ജീ​ബ് - സ​ലീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ് മ​രി​ച്ച അ​ജ്സ​ൽ അ​ജി.

ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. 

തടയിണയുടെ ഭാഗത്ത് എത്തിയപ്പോള്‍ കുട്ടികള്‍ കാല്‍വഴുതി ഒഴിക്കില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

Advertisment