ട്രക്കിംഗിനിടെ ഉള്‍വനത്തിൽ വിദ്യാര്‍ഥികൾ കുടുങ്ങിയ സംഭവം; ടീം ലീഡര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

New Update
H

കൊല്ലം: ട്രക്കിംഗിനിടെ വിദ്യാര്‍ഥികളും അധ്യാപകരും അച്ചന്‍കോവിലില്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.

Advertisment

പ്രകൃതി പഠന ക്യാമ്പിന് നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയതിനാണ് കേസ്.

സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തുകയായിരുന്നു എന്ന് വനം വകുപ്പ് പറയുന്നു.  കുംഭാവുരുട്ടി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്. 

ഞായറാഴ്ച ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്.

Advertisment