/sathyam/media/media_files/2025/01/24/BjvyJG1765NAs5ZP9c5w.jpg)
കാ​സ​ർ​ഗോ​ഡ്: ബേ​ഡ​ക​ത്ത് ഭാ​ര്യ​യുടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.
ബേ​ഡ​കം ചെ​മ്പ​ക്കാ​ട് സ്വ​ദേ​ശി ജാ​ന​കി​യ്ക്ക് (54) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
വീ​ട്ടു മു​റ്റ​ത്ത് പാ​ത്രം ക​ഴു​കു​ക​യാ​യി​രു​ന്നു ജാ​ന​കി. ഈ ​സ​മ​യ​ത്ത് ആ​സി​ഡു​മാ​യി എ​ത്തി​യ ഭ​ർ​ത്താ​വ് ര​വി (59) ജാ​ന​കി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.
ര​വി​യെ ബേ​ഡ​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ജാ​ന​കി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ സു​രേ​ഷ് ബാ​ബു​വി​ന് നേ​രെ​യും ആ​സി​ഡ് ഒ​ഴി​ച്ചു. ഇ​രു​വ​ർ​ക്കും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്.
സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നും ഭ​ർ​ത്താ​വി​നെ അ​ക​റ്റി നി​ർ​ത്തി​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് സൂ​ച​ന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us