Advertisment

ആക്ടിവ ഇ, ക്യുസി വണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഹോണ്ട

2025 ജനുവരി ഒന്ന് മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി മുതലാണ് വാഹനം ലഭിക്കുക.

New Update
Honda ACTIVA e and QC1

കൊച്ചി: ആക്ടിവ ഇ, ക്യുസി വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ മൊബിലിറ്റി. ഇലക്ട്രിക യുഗത്തേക്കുള്ള ഹോണ്ട യുടെ ചുവടുവെയ്പ്പാണ് ഈ സ്‌കൂട്ടറുകള്‍. 2025 ജനുവരി ഒന്ന് മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി മുതലാണ് വാഹനം ലഭിക്കുക.

Advertisment

ഓള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ ലാമ്പും ആക്റ്റിവ ഇ യിലുണ്ട്. ഡ്യൂവല്‍-ടോണ്‍ സീറ്റ്, 12-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്‌ലാറ്റ് ഫുട്‌ബോര്‍ഡ്, ദൃഢമായ ഗ്രാബ് റെയില്‍ തുടങ്ങിയവ മറ്റു സവിശേഷതകളാണ്.

ആക്ടിവ ഇ, ആക്ടിവ ഇ ഹോണ്ട റോഡ് സിങ്ക് ഡ്യുയോ ആര്‍  എന്നീ രണ്ട് വേരിയന്റുകളിലുള്ള വാഹനം പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഹോണ്ട റോഡ് സിങ്ക് ആര്‍  ആപ്പുമായി തത്സമയ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ടിഎഫ്ടി  സ്‌ക്രീന്‍ പ്രധാന ആകര്‍ഷണമാണ്. നാവിഗേഷന്‍, ഡേ- നൈറ്റ് മോഡുകള്‍  എന്നിവയും ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിലുണ്ട്. 

ഹാന്‍ഡില്‍ബാറില്‍ സ്ഥാപിച്ചിരിക്കുന്ന ടോഗിള്‍ സ്വിച്ചുകള്‍ ഉപയോഗിച്ച് ടിഎഫ്ടി സ്‌ക്രീന്‍ നിയന്ത്രിക്കാനാകും. സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് സേഫ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്ന ഹോണ്ടയുടെ എച്ച്-സ്മാര്‍ട്ട് കീയുടെ  ഒപ്പമാണ് ആക്ടിവ ഇ എത്തുന്നത്.

Honda ACTIVA eസ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച് പരിപാലിക്കുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളാണ് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ. ആക്ടിവ ഇ യില്‍ 1.5 കെഡബ്ല്യൂഎച്ച്  ശേഷിയുള്ള സ്വാപ്പ് ചെയ്യാവുന്ന രണ്ട് ബാറ്ററികളാണുള്ളത്. 

ഫുള്‍ ചാര്‍ജില്‍ 102 കിലോമീറ്ററാണ് റേഞ്ച്. നഗരത്തിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്ന നിയുക്ത ഹോണ്ട പവര്‍ പാക്ക് എക്‌സ്‌ചേഞ്ചറിന്റെ സഹായത്തോടെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികള്‍ കൈമാറ്റം ചെയ്യാവുന്നതാണ്.

പേള്‍ സെറിനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ  ഹോണ്ട ക്യുസി വണ്‍ മികച്ച റിയര്‍ വ്യൂ മിററുകള്‍, സ്‌റ്റൈലിഷ് 12 ഇഞ്ച് ഫ്രണ്ട് അലോയ് വീല്‍, ദൃഢമായ ഗ്രാബ് റെയില്‍, ഫ്യൂച്ചറിസ്റ്റിക് ലുക്ക് എന്നിവയോടെയാണ് എത്തുന്നത്.1.5 കെഡബ്ല്യൂഎച്ച് ഫിക്‌സഡ് ബാറ്ററി പാക്കാണ് ഹോണ്ട ക്യുസി വണ്‍ നല്‍കുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്.

4 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഇത് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം, ഫുള്‍ ജ്യൂസ് അപ്പ് 6 മണിക്കൂറും 50 മിനിറ്റും എടുക്കും. മണിക്കൂറില്‍ 50 കി.മീ. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് & ഇക്കോ എന്നീ രണ്ട് റൈഡിങ് മോഡുകളുമുണ്ട്.

5.0 ഇഞ്ച് ഓള്‍-ഇന്‍ഫോ എല്‍സിഡി ഡിസ്‌പ്ലേ സ്‌ക്രീനാണ് വാഹനത്തിലുള്ളത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി ഔട്ട്‌ലെറ്റ് ലഭിക്കുന്നു, കൂടാതെ സീറ്റിനടിയില്‍ 26-ലിറ്റര്‍ സ്റ്റോറേജ് ബോക്‌സും, ക്യുസിവണ്ണിനെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമാക്കുന്നു.

ഇന്ത്യയിലെ സുസ്ഥിര മൊബിലിറ്റിക്കുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്നു ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

 കാര്‍ബണ്‍ ന്യൂട്രാലിറ്റി, ക്ലീന്‍ എനര്‍ജി, റിസോഴ്‌സ് സര്‍ക്കുലേഷന്‍ എന്നീ മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2050-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി സാക്ഷാത്കരിക്കാനുള്ള ഹോണ്ടയുടെ ആഗോള 'ട്രിപ്പിള്‍ ആക്ഷന്‍ ടു സീറോ' ആശയത്തിന് അനുസൃതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്തെ ചുവടുവെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

ആക്ടിവ ഇയുടെ  സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ക്യുസി വണ്ണിന്റെ  ബാറ്ററി സജ്ജീകരണവും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമാണെന്നും ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിത സര്‍വീസിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്‍സുലേറ്റഡ് ടൂളുകള്‍ അവതരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2025 ഫെബ്രുവരി മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ആക്റ്റിവ ഇ ലഭ്യമാകും. 2025 ഫെബ്രുവരി മുതല്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ക്യുസി വണ്ണും ലഭിക്കും. 3 വര്‍ഷം അല്ലെങ്കില്‍ 50,000 കി.മി വരെയാണ് ഇരു വാഹനങ്ങളുടെയും വാറന്റി.

Advertisment