മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണം, സിനിമ എത്രത്തോളം നമ്മളെ സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം, നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു- ആസിഫ് അലി

author-image
ഫിലിം ഡസ്ക്
New Update
Asif Ali

കൊച്ചി:  എമ്പുരാൻ വിഷയത്തിൽ തന്റെ അഭിപ്രയം തുറന്ന് പറഞ്ഞ്  നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്നു കല്ലെറിയുന്നതെന്നും ആസിഫ് അലി പറഞ്ഞു  .

Advertisment

 സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഒളിഞ്ഞിരുന്നുള്ള ആക്രമണമാണ് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.

Advertisment