"ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാകുമെന്ന പ്രചരണത്തിന് അ​ടി​സ്ഥാ​ന​മി​ല്ല. ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കില്ല. മ​ത്സ​രി​ക്ക​ണം എ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുമില്ല. ക​ഴി​വു​ള്ള ആ​ളു​ക​ൾ കോ​ണ്‍​ഗ്ര​സി​ൽ തന്നെയുണ്ട്"; വിശദീകരണവുമായി ന​ട​ൻ സി​ദ്ദി​ഖ്

New Update
V

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കും എ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളി ന​ട​ൻ സി​ദ്ദി​ഖ്. ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് ഇ​ല്ല. മ​ത്സ​രി​ക്ക​ണം എ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുമില്ല. എ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Advertisment

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ർ​ച്ച​ക​ളും ന​ട​ന്നി​ട്ടി​ല്ല. മ​ത്സ​രി​ക്കാ​ൻ ക​ഴി​വു​ള്ള ആ​ളു​ക​ൾ കോ​ണ്‍​ഗ്ര​സി​ൽ ഉ​ണ്ട് എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ തൃ​പ്ത​നാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ വ​രാ​ൻ ഒ​രി​ക്ക​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. രാ​ഷ്ട്രീ​യ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ ഉ​ള്ള വ്യ​ക്തി​യാ​ണ് താ​ൻ. എ​ല്ലാ പാ​ർ​ട്ടി​യി​ലും ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ താ​ൻ ഒ​രു പ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ല എ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

 

Advertisment