/sathyam/media/media_files/2025/12/08/olice-2025-12-08-19-54-08.jpg)
തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​ച്ചു.
ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി, ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍, നാ​ലാം പ്ര​തി വി​ജീ​ഷ്, അ​ഞ്ചാം പ്ര​തി സ​ലിം എ​ന്ന വ​ടി​വാ​ള്‍ സ​ലിം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​ച്ച​ത്.
കേ​സി​ൽ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.
ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ 12ന് ​വി​ധി​ക്കും. ദി​ലീ​പ് അ​ട​ക്കം നാ​ലു പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സാ​ണ് വി​ധി പ​റ​ഞ്ഞ​ത്.
ഗൂ​ഢാ​ലോ​ച​ന​യി​ൽ ന​ട​ൻ ദി​ലീ​പി​ന് പ​ങ്കു​ണ്ടെ​ന്ന വാ​ദം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us