/sathyam/media/media_files/xHGMw1KiSVup88bgLvpg.jpg)
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ല​വ​രി​ൽ ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്ക് 13 വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി.
ഏ​ഴ​ര വ​ർ​ഷ​ത്തോ​ളം വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ശി​ക്ഷ ഇ​ള​വ് ചെ​യ്ത​ത്.
ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യും ഏ​ഴ് വ​ർ​ഷ​ത്തോ​ളം വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​ഞ്ഞു. ഇ​യാ​ളും 13 വ​ർ​ഷം ത​ട​വി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. 2039 ഓ​ടെ ഇ​വ​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വും.
മൂ​ന്നാം പ്ര​തി ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ല്‍ ബാ​ബു മ​ക​ന്‍ ബി.​മ​ണി​ക​ണ്ഠ​ൻ മൂ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വി​ലാ​ണ്. ഇ​യാ​ൾ അ​വ​ശേ​ഷി​ക്കു​ന്ന 16 വ​ർ​ഷ​വും ആ​റ് മാ​സ​വും ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
നാ​ലാം പ്ര​തി ക​ണ്ണൂ​ര്‍ ക​തി​രൂ​ര്‍ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍ മ​ക​ന്‍ വി.​പി.​വി​ജീ​ഷ് ര​ണ്ട് വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​യാ​ൾ 16 വ​ർ​ഷ​വും ആ​റ് മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
അ​ഞ്ചാം പ്ര​തി എ​റ​ണാ​കു​ളം കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഹ​സ​ൻ മ​ക​ന്‍ എ​ച്ച്.​സ​ലീം എ​ന്ന വ​ടി​വാ​ള്‍ സ​ലിം ര​ണ്ട് വ​ർ​ഷ​മാ​ണ് വി​ചാ​ര​ണ ത​ട​വ് അ​നു​ഭ​വി​ച്ച​ത്.
20 വ​ർ​ഷ​ത്തെ ശി​ക്ഷ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 18 വ​ർ​ഷം ത​ട​വി​ൽ ക​ഴി​യ​ണം.
ആ​റാം പ്ര​തി തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ വീ​ട്ടി​ല്‍ ഉ​ഷ ശ്രീ​ഹ​ര​ന്‍ മ​ക​ന്‍ പ്ര​തീ​പും ര​ണ്ട് വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ്. 18 വ​ർ​ഷം ശി​ക്ഷാ കാ​ലാ​വ​ധി​യാ​ണ് പ്ര​തി​ക്ക് ബാ​ക്കി​യു​ള്ള​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us