എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രം തന്റെ കരിയറിൽ തന്നെ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയിലാണ് ഹണി റോസ്. ആദ്യമായി ഒരു ടൈറ്റിൽ റോൾ ചെയ്യുന്ന സന്തോഷത്തിലാണ്. നല്ലൊരു സിനിമയും നല്ലൊരു കഥാപാത്രവുമാണ് റേച്ചൽ. മികച്ച ഒരു ടീം ആണ് റേച്ചലിന് പിന്നിലുള്ളത്. നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം. രാഹുൽ മണപ്പാട്ടിന്റെയാണ് കഥ.
കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ഇപ്പോൾ കൂടുതൽ പറയാനാവില്ല. ഷൂട്ട് തുടങ്ങുന്നതേയുള്ളൂ. ഭയങ്കര റിഫൈൻഡ് ആയ റോ ആയ ചിത്രം ആയിരിക്കും അത്രമാത്രം പറയാം ഇപ്പോൾ. പിന്നെ എബ്രിഡ് ഷൈൻ സാറിന്റെ ചിത്രങ്ങൾ നോക്കുമ്പോൾ ഒരു പ്രത്യേകത കാണാനാവുമല്ലോ.
അതുപോലെ വളരെ റിയലിസ്റ്റിക് ആയ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും റേച്ചലും.ചിത്രത്തിന്റെ പോസ്റ്റർ കാണുമ്പോൾ തന്നെ അറിയാല്ലോ, ഞാനുമായി ഒരു ബന്ധവുമുള്ള കഥാപാത്രമല്ല റേച്ചൽ. ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ പോലെയേ അല്ല, അത്തരത്തിലുള്ള കോസ്റ്റ്യൂം തന്നെ ആദ്യമായിട്ടാണ്. എന്തുകൊണ്ടും എനിക്ക് പുതുമയുള്ള കഥാപാത്രമാണ്. പ്രേക്ഷകരിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങളും വളരെ പോസറ്റീവ് ആണെന്നും ഹണി റോസ് പറഞ്ഞു.