തൊടുപുഴയിലെ സീനിയര്‍ അഭിഭാഷകന്‍ മുണ്ടക്കാട്ട് അഡ്വ. എം.എം തോമസ് നിര്യാതനായി

സംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
m m thomas

തൊടുപുഴ: തൊടുപുഴയിലെ സീനിയര്‍ അഭിഭാഷകന്‍ മുണ്ടക്കാട്ട് അഡ്വ. എം.എം തോമസ് (84) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. 


Advertisment

ഭാര്യ പ്രൊഫ. കൊച്ചുത്രേ്യസ്യാ തോമസ് തൊടുപുഴ നഗരസഭ മുന്‍ കൗണ്‍സിലറാണ്. (റിട്ട. പ്രൊഫസര്‍, ന്യൂമാന്‍ കോളേജ്, തൊടുപുഴ, കുണിഞ്ഞി കണ്ടത്തിങ്കര കുടുംബാംഗം).


മക്കള്‍: അജയ് തോമസ് (ജനറല്‍ മാനേജര്‍, കുവൈറ്റ് ഇന്റര്‍നാഷ്ണല്‍ ബാങ്ക്), അഡ്വ. അരുണ്‍ തോമസ്, ഡോ. അനീഷ് തോമസ് (വെയില്‍സ്).ad m m tomas

മരുമക്കള്‍: ഗ്രേസ് അജയ്, ചേലിപ്പള്ളില്‍ (എറണാകുളം), അനു അരുണ്‍, ഏറമ്പടത്തില്‍ (മുട്ടം), ഡോ. അനു അനീഷ്, തുണ്ടിയില്‍(കുറവിലങ്ങാട്).

കൊച്ചുമക്കള്‍: തൊമ്മു, അമ്മു, ജോഷ്വാ, ജോയല്‍, ജെറോം, അമല, അലക്‌സ്. 


തൊടുപുഴ ബാര്‍ അസോസ്സിയേഷന്‍ പ്രസിഡന്റായി നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്വ. എം.എം തോമസിന്റെ ഭൗതീകശരീരം മുട്ടം കോടതിയില്‍ പൊതു ദര്‍ശനത്തിന് വച്ചു.


ഭൗതിക ശരീരം തൊടുപുഴ മൗണ്ട് സീനായ്  ഹോസ്പിറ്റലിന് സമീപമുള്ള വസതിയില്‍ ഇപ്പൊള്‍ ഉണ്ട്.

Advertisment