തദ്ദേശ വാര്‍ഡ് വിഭജനം:  ഡിസംബര്‍ നാലുവരെ പരാതികള്‍ സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നത് നാല് വരെ ദീര്‍ഘിപ്പിച്ചു.

New Update
kerala goverment

കോട്ടയം:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നത് നാല് വരെ ദീര്‍ഘിപ്പിച്ചു. പരാതികളും നിര്‍ദ്ദേശങ്ങളും നാലു വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ നല്‍കണം. മറ്റു മാര്‍ഗേനയോ അവസാന തീയതിക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കില്ല.

Advertisment

കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍  https://www.delimitation.lsgkerala.gov.in വെബ് സൈറ്റിലും  അതാത്  തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരിശോധിക്കാം. കരട്  നിര്‍ദേശങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഭൂപടവും ലഭിക്കും.

വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷന്‍  കമ്മീഷന്‍ സെക്രട്ടറിയ്ക്കുളള  പരാതികള്‍ സെക്രട്ടറി, ഡീലിമിറ്റേഷന്‍  കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാംനില, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-695033, ഫോണ്‍:0471-2335030  എന്ന വിലാസത്തില്‍ നല്‍കണം.  വാര്‍ഡ് വിഭജന പരാതികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ സ്വീകരിക്കില്ല.

സംസ്ഥാന  തെരെഞ്ഞെടുപ്പ് കമ്മീഷനുമായി  ബന്ധപ്പെട്ട കത്തിടപാടുകളും  അന്വേഷണങ്ങളും സംസ്ഥാന  തെരെഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ  ചുമതല കൂടിയുളള തെരെഞ്ഞെടുപ്പ് കമ്മിഷന്‍  സെക്രട്ടറിയ്ക്ക് വേണം  അയയ്ക്കേണ്ടത്. 

വിലാസം - തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്, ജനഹിതം, വികാസ്ഭവന്‍ പി ഒ-695033, തിരുവനന്തപുരം, ഫോണ്‍:0471-2328158.

Advertisment