തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിന് മുന്നറിയിപ്പ് നൽകി ചീഫ് സെക്രട്ടറി. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.
ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. സിങ്കപ്പൂർ യാത്രക്കായി എഡിജിപി എംആർ അജിത് കുമാർ ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്.
എന്നാൽ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്നാണ് എം.ആർ. അജിത് കുമാറിന്റെ വിശദീകരണം.