Advertisment

അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട; ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്

അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് കത്തില്‍ പറയുന്നു.

New Update
ajith Untitledsum

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്. 

Advertisment

അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലുള്ളത്. അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് കത്തില്‍ പറയുന്നു.

സര്‍ക്കാരോ ഡിജിപിയോ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്.

Advertisment