/sathyam/media/media_files/2025/04/17/0sOj3fiYoFQ2UINJaJ7L.jpg)
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിലും ആര്‍.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയുടെ പേരിലും വിവാദത്തിലായ ഉദ്യോഗസ്ഥനായ എഡിജിപി എം.ആര്‍.അജിത് കുമാറിന് വീണ്ടും ഉന്നതസ്ഥാനം നൽകി സംസ്ഥാന സർക്കാർ.
എഡിജിപി എം.ആര്‍.അജിത് കുമാറിനെ ബീവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.ഇപ്പോള്‍ വഹിക്കുന്ന എക്‌സൈസ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് ബെവ്‌കോയുടെ ചെയര്‍മാന്‍ പദവി കൂടി നല്‍കിയത്. ബറ്റാലിയിന്‍ എ.ഡി.ജി.പി ആയിരുന്ന അജിത് കുമാറിനെ രണ്ടുമാസം മുന്‍പാണ് എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്. രണ്ടും എക്‌സൈസ് വകുപ്പിന് കീഴിലുളള പദവികള്‍ എന്ന നിലയിലാണ് നിയമനമെന്നാണ് സൂചന.
തൃശൂര്‍ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ഇടപെടാന്‍ ക്രമസമാധാന ചുമതലമുണ്ടായിരുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍ തയ്യാറായില്ല എന്നായിരുന്നു അജിത് കുമാറിനെതിരെ മുന്‍ ഡിജിപി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. വിഷയത്തില്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നില്ല.