അടിമാലി: ചൊക്രമുടി ഉന്നതിയിൽ ജലക്ഷാമം രൂക്ഷമായി തുടങ്ങി. നിരവധിയായ അരുവികളുടെ ഉറവിടമായ ഇവിടെ നിന്നുമാണ് സമീപത്തുളള പട്ടിജാതി വിഭാഗങ്ങളുടെ വീടുകളിലേക്ക് ജലം എത്തുന്നത്. ഹോസുകൾ സ്ഥാപിച്ചാണ് ഇവിടങ്ങളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചൊക്രമുടി മലയുടെ മുകളിൽ ജലക്ഷാമം വർധിച്ചതോടെ ഇതിന്റെ പ്രത്യാഘാതം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.
ചൊക്രമുടി ഉന്നതിയിലെ 600 ഓളം ആളുകൾ ശുദ്ധജലമടക്കമുള്ള അവരുടെ സാമൂഹിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വന്നിരുന്ന ചൊക്രമുടിയിൽ ഉണ്ടായ സർക്കാർ ഭൂമി കയ്യേറ്റങ്ങൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയതോടെ ഈ മലനിരകൾ അത്തരത്തിലും ശ്രദ്ധ നേടിയിരുന്നു.
പ്രദേശവാസികൾ ജലമലയായി വിശേഷിപ്പിക്കുന്ന ഇവിടെയുണ്ടായിട്ടുള്ള ജലക്ഷാമം ഏറെ ഗൗരവകരമാണ്. താഴ്വാരത്തെ ആയിരങ്ങളുടെ മുഖ്യജല സ്രോതാസ്സാണ് ചൊക്രമുടി മലനിരകൾ. ഹോസുകൾ ഉപയോഗിച്ചു ശുദ്ധജലമെടുക്കുന്ന രീതിയാണിവിടെയുള്ളത്.