/sathyam/media/media_files/votpxDnd0APkE4qLVZSa.jpg)
കോഴിക്കോട്: ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായിരുന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ. മാവൂർ പാറമ്മൽ സ്വദേശി പാലശ്ശേരി മുഹമ്മദ് അമൽ(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അമലിനെ അറസ്റ്റുചെയ്തിട്ടുള്ളത്. യുവതി പട്ടികജാതിയിൽപ്പെട്ടതായതിനാൽ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ ജൂലൈ 13നായിരുന്നു കുറ്റ്യാടി കായക്കൊടി സ്വദേശിനി ആദിത്യചന്ദ്ര(23)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേത്തോട്ടുതാഴം ഗണപതിക്കുന്നിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ.
നഗരത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്തുവന്നിരുന്ന ആദിത്യയും മുഹമ്മദ് അമലും ഒന്നരവർഷത്തോളമായി വിവിധയിടങ്ങളിൽ വാടകവീടുകളെടുത്ത് ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം ഇവർ തമ്മിലുള്ള വഴക്കാണ് മരണത്തിൽ കലാശിച്ചതെന്നും ആദിത്യയുടെ ദേഹത്ത് മുറിവുകളും മറ്റും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us