/sathyam/media/media_files/2025/09/20/untitled-2025-09-20-16-10-55.jpg)
കോട്ടയം: ആചാര ലംഘനത്തിന് നേതൃത്വം കൊടുത്ത പിണറായി ഒന്‍പതര വര്‍ഷമില്ലാത്ത അയ്യപ്പ സ്‌നേഹവും, ഭക്തിയുമാണ് ഇപ്പോള്‍ നടത്തുന്നതെന്നു യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി.
യു.ഡി.എഫ് ഇടുക്കി ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെയില്ലാത്ത അയ്യപ്പഭക്തി പിണറായിക്കുണ്ടായതില്‍ സന്തോഷം തോന്നുന്നു. അയ്യപ്പ സന്നിധിയില്‍ സാഷ്ഠാംഗം പ്രണമിച്ചു ചെയ്തു പോയ തെറ്റുകള്‍ ഏറ്റുപറയുന്നതും നല്ലതാണെന്നും അടുര്‍ പ്രകാശ് പറഞ്ഞു.
ജനങ്ങള്‍ക്കു ഭാരം മേല്‍പ്പിച്ചു കൊണ്ടു പിണറായി സര്‍ക്കാര്‍ നടത്തുന്ന വികസന സദസുകള്‍ യു.ഡി.എഫിന് അംഗീകരിച്ചു കൊടുക്കാനാകില്ല. ശബരിമലയുടെ വികസനത്തിനായി 112 ഹെക്ടര്‍ വന ഭൂമി ഏറ്റെടുത്ത് അതിനു പകരമായുള്ള ഭൂമി ഇടുക്കിജില്ലയില്‍ കണ്ടെത്തി കൊടുക്കാനുമുള്ള തീരുമാനം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്തതുമാണെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
ദേവസം ബോര്‍ഡ് ചെയ്യര്‍മാനെ ഫുഡ്ക്കമറ്റി ചെയര്‍മാനാക്കി മാറ്റിയിരിക്കുകയാണു നിലവില്‍. ഭക്തര്‍ കൊടുക്കുന്നത് അടിച്ചു മാറ്റുകയാണ് 4 കിലോ സ്വര്‍ണ്ണം കാണാത്തതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.
യു.ഡി.എഫിന്റെ ഭരണത്തിലുള്ളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെ ത്തിക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ നടത്തി പിണറായിയുടെ തട്ടിപ്പു വികസന സദസ് പരാജയപ്പെടുത്താനും ആഹ്വാവാനം ചെയ്തു.
മത്സ്യതൊഴിലാളികള്‍ക്കു വേണ്ടി അമേരിക്ക കാരെയും, യുറോപ്പുകാരെയും കൊണ്ടു വന്നു തട്ടിപ്പ് കോണ്‍ക്ലേവ് നടത്തുമ്പോള്‍ ഓക്കി ദുരന്തത്തില്‍ ഒന്നാം നബര്‍ കാറില്‍ വിഴിഞ്ഞത്തു വന്നിറങ്ങി തിരിച്ചു പോയതെങ്ങനെയാണെന്നും പിണറായി ഓര്‍ക്കുന്നതു നല്ലതാണെന്നും ഓര്‍മ്മിപ്പിച്ചു.
വന്യമൃഗ വിഷയങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭയില്‍ ബില്ല് കൊണ്ടു വന്നു ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ്, ഐ.യു.എം.എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍, മുന്‍ എം.എല്‍.എ ഇ.എം ആഗസ്തി, കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, റോയി കെ. പൗലോസ്, ജി വര്‍ഗീസ്, സുരേഷ് ബാബു, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, പി.സി ജയന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.