/sathyam/media/media_files/2025/11/28/1001439082-2025-11-28-12-16-15.webp)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
ഇത്തരം ഇരകൾ എല്ലാ കാലത്തും സിപിഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
സ്വർണക്കൊള്ള കേസ് വഴിമാറ്റിവിടാൻ ഉള്ള പുതിയ തന്ത്രമാണിതെന്നും അടൂർ പ്രകാശ്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേസുകൾ ഉണ്ടാക്കി വിടുക എന്നത് സിപിഎം തന്ത്രം.
താൻ കോന്നിയിലും ആറ്റിങ്ങലിലും മത്സരിക്കുന്ന സമയത്ത് നിരവധി കള്ള കേസുകൾ ഉണ്ടാക്കിയെടുത്തു. അത് കെട്ടിച്ചമച്ച് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമം നടത്തി.
അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. രാഹുലിന് എതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
സിപിഎമ്മിന് മുഖം രക്ഷിക്കുകയാണ് പ്രധാനം.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയത് അടക്കം എല്ലാം തിരക്കഥയാണ്. പെൺകുട്ടി പറയുന്ന വസ്തുത അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ. ഇതൊന്നും ജനങ്ങളുടെ മുന്നിൽ വിലപ്പോകില്ല.
പഞ്ചായത്ത് ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും.നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ എല്ലാം വ്യക്തമാകുമെന്നും അടൂർ പ്രകാശ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയിരിക്കുന്നു. അത് സിപിഎം മുതലാക്കി മുന്നോട്ടുപോകുന്നു. രാഹുലിന്റെ രാജി മുതിർന്ന നേതാക്കളുമായി ആലോചിക്കുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us