New Update
/sathyam/media/media_files/dBjiuk3vjvg01jkdOapB.jpg)
തിരുവനനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
Advertisment
മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ പൊലീസിനും രാഹുൽ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്.
എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us