സാങ്കേതിക പങ്കാളികള്‍ക്കായി അഫിലിയേറ്റ് പ്രോഗ്രാം ആരംഭിച്ച് ബ്ലൂ ഡാര്‍ട്ട്

ദക്ഷിണേഷ്യയിലെ മുന്‍നിര എക്സ്പ്രസ് എയര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ബ്ലൂ ഡാര്‍ട്ട്, ടെക്നോളജി പങ്കാളികള്‍ക്കു വേണ്ടി ബ്ലൂ ഡാര്‍ട്ട് അഫിലിയേറ്റ് പ്രോഗ്രാം (ബിഡിഎപി) പ്രഖ്യാപിച്ചു.

author-image
രാജി
New Update
BLUE DART

മുംബൈ: ദക്ഷിണേഷ്യയിലെ മുന്‍നിര എക്സ്പ്രസ് എയര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ബ്ലൂ ഡാര്‍ട്ട്, ടെക്നോളജി പങ്കാളികള്‍ക്കു വേണ്ടി ബ്ലൂ ഡാര്‍ട്ട് അഫിലിയേറ്റ് പ്രോഗ്രാം (ബിഡിഎപി) പ്രഖ്യാപിച്ചു.

Advertisment

 വ്യവസായത്തിലെ മുന്‍നിര സാങ്കേതിക പങ്കാളികളികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നൂതന പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പങ്കെടുക്കുന്നവര്‍ക്ക് ബ്ലൂ ഡാര്‍ട്ടിന്റെ സേവനങ്ങളുടെ സ്യൂട്ട് പ്രോത്സാഹിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനും ആകര്‍ഷകമായ പ്രതിമാസ ഇന്‍സെന്റീവുകള്‍ നേടാനും കഴിയും. 

ഏകജാലക സൊല്യൂഷനിലൂടെ ബ്ലൂ ഡാര്‍ട്ട്-ഡിഎച്ച്എല്‍ ഉല്‍പ്പന്ന ലൈനുകളിലേക്കുള്ള ആക്സസ്, ദീര്‍ഘകാല വളര്‍ച്ചയ്ക്കും നൂതനത്വത്തിനും സഹായകരമാകും.

വിശ്വസ്തവും വിപണിയില്‍ മുന്‍നിരയിലുള്ളതുമായ ബ്രാന്‍ഡുമായി പങ്കാളിത്തം നേടുന്നതിലൂടെയും ലോകോത്തര, വ്യവസായ-മികച്ച നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് നേടുന്നതിലൂടെയും ബ്ലൂ ഡാര്‍ട്ടിന്റെ അത്യാധുനിക സാങ്കേതിക സൊല്യൂഷനുകളിലേക്കും എപിഐ-കളിലേക്കും നേരത്തേയുള്ള ആക്സസ് നേടുന്നതിലൂടെയും അഫിലിയേറ്റുകള്‍ക്ക് പ്രയോജനം ലഭിക്കും. 

ബ്ലൂ ഡാര്‍ട്ട് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ദിപഞ്ജന്‍ ബാനര്‍ജി പറഞ്ഞു, ''ബ്ലൂ ഡാര്‍ട്ടില്‍, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതല്‍ നവീകരണമാണ്. 

ഞങ്ങളുടെ അഫിലിയേറ്റ് പ്രോഗ്രാമിന്റെ ആരംഭം സാങ്കേതിക ദാതാക്കളുമായി സഹകരിക്കുന്നതിനും ലോകോത്തര എക്സ്പ്രസ് ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. 

ടെക്നോളജി പങ്കാളികള്‍ക്ക് അവരുടെ സേവന ഓഫറുകള്‍ വിപുലീകരിക്കാനും വരുമാനം വര്‍ധിപ്പിക്കാനും അവരുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ലോജിസ്റ്റിക് സേവനങ്ങള്‍  നല്‍കാനും ഈ പ്രോഗ്രാം സഹായിക്കുന്നു.

Advertisment