ദീർഘവരൾച്ചയ്ക്ക് പിന്നാലെ കനത്ത മഴ; അഫ്‌ഗാനിസ്ഥാനിൽ മിന്നൽപ്രളയം, 17 മരണം. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. 1800 കുടുംബങ്ങൾ ദുരന്തബാധിതർ

New Update
afgan (1)

കാബുൾ: ദീർഘകാല വരൾച്ചയ്ക്ക് ശേഷം അഫ്​ഗാനിസ്ഥാനിൽ പെയ്ത മഴയിൽ വിവിധ പ്രവിശ്യകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 17 പേർ മരിച്ചത്. 

Advertisment

ഇതിന് പുറമെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും വീടുകളും കെട്ടിടങ്ങളുൾപ്പെടെ തകർന്ന് വീഴുകയും ചെയ്തു. ഹെറാത്ത് പ്രവിശ്യയിലെ കബ്കാൻ ജില്ലയിൽ വീടിന്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. രണ്ട് കുട്ടികളുൾപ്പെടെയാണ് ഈ അഞ്ച് പേർ.

മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 1,800 ഓളം കുടുംബങ്ങളെ പ്രളയം നേരിട്ട് ബാധിച്ചതായി അഫ്ഗാൻ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ഉൾനാടൻ ​ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ട് നിലയിലാണെന്നുമാണ് വിവരം. പ്രളയബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.

വരും ദിവസങ്ങളിൽ ഇനിയും മഴ തുടരുമെന്നാണ് അഫ്​ഗാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിടുന്ന വിവരങ്ങൾ. ജനങ്ങളോട് ജാ​ഗ്രാത പുലർത്താൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപരാപ്തതയിൽ എങ്ങനെ പ്രതിസന്ധി മറികടക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.

Advertisment