/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍. വാസുവിനു പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റു ചെയ്തതോടെ ഇനിയും തങ്ങള്‍ക്കു പങ്കില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ സി.പി.എമ്മിനു സാധിക്കില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടിയടക്കം പറയുമ്പോള്‍ ഉപ്പു തിന്നവര്‍ പാര്‍ട്ടിയില്‍ ഇനിയും ഏറെയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/11/07/a-padmakumar-n-vasu-ps-prasanth-2025-11-07-22-08-22.jpg)
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്നുകണ്ടാണു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഓടുവില്‍ ഐസ്.ഐ.ടി പത്തനംതിട്ടയിലെ സി.പി.എമ്മുകാരുടെ പ്രിയപ്പെട്ട പത്മ കുമാറിനെ അറസ്റ്റു രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തതു പത്മകുമാറാണെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.
പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്.
അതേസമയം, പത്മകുമാര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ലെന്നാണു സി.പി.എം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പത്മകുമാറിനെ ഒഴിവാക്കിയിരുന്നു. വളരെ കാലമായി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തത്തില്‍ ഇല്ലായിരുന്നു എന്നും നേതാക്കള്‍ പറയുന്നു.
എന്നാല്‍, ഇനിയും തങ്ങള്‍ക്കു പങ്കില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ സി.പി.എമ്മിനു സാധിക്കില്ലെന്നാണു പ്രതിപക്ഷ ആരോപണം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പത്മകുമാറിന്റെ അറസ്റ്റില്‍ സി.പി.എമ്മിന് ആശങ്ക. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനിരിക്കെയാണ് ഇടുത്തീപോലെ സ്വര്‍ണ കൊള്ള വിവാദം പുറത്തു വരുന്നത്.
/filters:format(webp)/sathyam/media/media_files/2025/09/02/sabarimala-pinarayi-2025-09-02-00-10-23.jpg)
പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡിലെ രണ്ടാം വാക്കായാ ഉദ്യോഗസ്ഥന്‍ മുരാരി ബാബുവും മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാറും കുടുങ്ങി. സി.പി.എമ്മിനും പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കേ കോടതി പോലും മുന്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം ചോദ്യം ചെയ്തു.
പിന്നീട് സി.പി.എമ്മിന്റെ ഉറച്ച അനുഭാവിയും സഹയാത്രികനുമായ എന്‍. വാസു അറസ്റ്റിലായി. മുന്‍ ദേവസ്വം കമ്മീഷ്ണറും മുന്‍ ബോര്‍ഡ് പ്രസിഡന്റുമൊക്കെയായിരുന്ന വാസു. വാസുവനെ കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചതും വഴിവിട്ട ഇളവുകള്‍ ചെയ്തു കൊണ്ട്.
വാസുവിനു പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലാണ്. തെഞ്ഞെടുപ്പ് കാലത്തു ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിനാല്‍ വിവാദങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും സി.പി.എമ്മിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. ഇതോടെയാണ് ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുള്ള പ്രതിരോധം സി.പി.എം തീര്‍ക്കുന്നത്.
എന്നാല്‍, തുടര്‍ അറസ്റ്റുകള്‍ ഇക്കര്യത്തില്‍ ഉണ്ടാകുമോ എന്നു സി.പി.എം ഭയക്കുന്നുണ്ട്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണം നേരിടുന്നവരുടെ പട്ടികയില്‍ ഉണ്ട്. അന്വേഷണം ഈ വഴിക്കു നീങ്ങിയാല്‍ സി.പി.എമ്മിനു പ്രതിരോധിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us