കാർഷിക സർവകലാശാലയിലെ ഫീസ് കുറയ്ക്കാൻ തീരുമാനം; യുജിക്ക് 50%, പിജിക്ക് 40% വരെ കുറവ്

New Update
p prasad.jpg

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം എടുത്തതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. അടുത്തിടെ വർധിപ്പിച്ച ഫീസ് കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുക്കുന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും മന്ത്രി പറഞ്ഞു.

Advertisment

യുജി കോഴ്‌സുകൾക്ക് 50 ശതമാനവും പിജി കോഴ്‌സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ധാരണയായിരിക്കുന്നത്. "വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടനയാകും ഉറപ്പാക്കുക. പണത്തിന്റെ പേരിൽ ആരും പഠനം നിർത്തേണ്ടി വരാതിരിക്കണം," എന്നും മന്ത്രി പറഞ്ഞു.

ഫീസ് വർധനയെ തുടർന്ന് സർവകലാശാലയിൽ എസ്എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. അമിതമായ ഫീസ് കാരണം പഠനം നിർത്തേണ്ടി വന്നതായി അർജുന്‍ എന്ന വിദ്യാർത്ഥി പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചകൾക്ക് ഇടയാക്കിയതോടെയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്.

കാർഷിക സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച് വിദ്യാർത്ഥികൾക്ക് സഹായം ഉറപ്പാക്കാനുള്ള മാർഗങ്ങൾ സർക്കാർ അന്വേഷിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

Advertisment